Latest News

ജാര്‍ഖണ്ഡില്‍ 'മക്കള്‍ രാഷ്ട്രീയം' കൊഴുക്കുന്നു

ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 81 എംഎല്‍എമാരില്‍ 15 പേരും രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം

ജാര്‍ഖണ്ഡില്‍ മക്കള്‍ രാഷ്ട്രീയം കൊഴുക്കുന്നു
X

റാഞ്ചി: മക്കള്‍ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒഴിയാബാധയാണ്. അത് കേരളം മുതല്‍ കശ്മീര്‍ വരെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര തലത്തിലും സജീവമാണ്. ഓരോ പാര്‍ട്ടിയിലും അധികാരമാളുന്ന കുടുംബങ്ങളോ ജാതികളോ കാണും. അവരുടെ പ്രതിനിധികളാണ് ഓരോ കാലത്തും അധികാരത്തിലെത്തുക. പാര്‍ട്ടികളുടെ വിവിധ മെഷിനറികള്‍ ഇവര്‍ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 23 ന് തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല.

ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 81 എംഎല്‍എമാരില്‍ 15 പേരും രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളാണെന്നാണ് തിരഞ്ഞെടുപ്പ് ഡാറ്റയുടെ പരിശോധന നല്‍കുന്ന പ്രാഥമിക വിവരം. വലിയ മുന്‍നിര പാര്‍ട്ടികളുടെ നേതാക്കളുടെ മക്കളോ മരുമക്കളോ പോലുള്ള അടുത്ത ബന്ധുക്കളെ നേതൃത്വത്തിലെത്തിക്കുന്ന ഈ രീതി മക്കള്‍ രാഷ്ട്രീയം എന്ന പൊതുപേരിലാണ് അറിയപ്പെടുന്നത്.

81 അംഗ സഭയില്‍ 47 സീറ്റ് നേടിയാണ് ജെഎംഎം കോണ്‍ഗ്രസ് രാഷ്ട്രീയ ജനതാദള്‍ സഖ്യം അധികാരത്തിലെത്തിയത്. 79 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 25 സീറ്റും ലഭിച്ചു.

പുറത്തുവന്ന വിവരമനുസരിച്ച് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ 28 സീറ്റുകളിലാണ് തങ്ങളുടെ അടുത്ത ബന്ധുക്കളെ മത്സരിപ്പിച്ചത്. അതില്‍ 15 പേര്‍ വിജയിച്ചു. ഏറ്റവും കൂടുതല്‍ ബന്ധുക്കളെ മത്സരിപ്പിച്ച് ജയിപ്പിച്ചത് ബിജെപിയാണ്. 7 സീറ്റിലാണ് ബിജെപി അടുത്ത ബന്ധുക്കളെ നിര്‍ത്തി വിജയിപ്പിച്ചെടുത്തത്. രണ്ട് പേര്‍ കോണ്‍ഗ്രസ്സും 6 പേര്‍ ജെഎംഎമ്മും വിജയിപ്പിച്ചെടുത്തു.

ജെഎംഎം 43 സീറ്റില്‍ മത്സരിച്ചപ്പോള്‍ 9 പേര്‍ പ്രമുഖരുടെ ബന്ധുക്കളാണ്. പാര്‍ട്ടി നേതാവായ ഹേമന്ദ് സോറന്‍ തന്നെ മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മകനാണ്. കോണ്‍ഗ്രസും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. 31 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 3 സീറ്റില്‍ മക്കള്‍ രാഷ്ട്രീയം കളിച്ചു.

വിജയിച്ചവര്‍ പലരും പ്രമുഖരുടെ മക്കളോ ഭാര്യമാരോ ആണ്.

Next Story

RELATED STORIES

Share it