ഇന്റര്‍നെറ്റ് സംവിധാനങ്ങളില്ല: വിദ്യാര്‍ത്ഥികള്‍ ശ്രീനഗര്‍ എന്‍ഐടിയില്‍ നിന്ന് പുറത്തേക്ക്

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനുശേഷം ഒക്ടോബര്‍ 3 ന് അടച്ച എന്‍ഐടി ഒക്ടോബര്‍ 15 നാണ് തുറന്നത്.

ഇന്റര്‍നെറ്റ് സംവിധാനങ്ങളില്ല: വിദ്യാര്‍ത്ഥികള്‍ ശ്രീനഗര്‍ എന്‍ഐടിയില്‍ നിന്ന് പുറത്തേക്ക്

ശ്രീനഗര്‍: ശ്രീനഗര്‍ എന്‍ഐടി തുറന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ കാമ്പസ് വിട്ടുപോകാന്‍ ഒരുങ്ങുന്നുവെന്ന് റിപോര്‍ട്ട്. ഇന്റര്‍നെറ്റ് റദ്ദാക്കിയതുവഴി ഭാവി ജോലി സാധ്യതകളും പരീക്ഷകളും തടസ്സപ്പെട്ടതാണ് തീരുമാനത്തിനു പിന്നില്‍. അവസാന വര്‍ഷ പരീക്ഷ എഴുതുന്ന കുട്ടികളുടെ ഗേറ്റ്, ജിആര്‍ഇ പരീക്ഷകളാണ് തടസ്സപ്പെട്ടത്.

ശ്രീനഗര്‍ എന്‍ഐടിയില്‍ 200 ഓളം പേരാണ് ബി.ടെക് നാലാം വര്‍ഷ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. ഇവരില്‍ 379 പേരാണ് താല്‍ക്കാലികമായി കോളജില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഗേറ്റ് പരീക്ഷകള്‍ക്കു ശേഷം തിരിച്ചുവരാനാണ് മിക്കവരുടെയും പദ്ധതി. അവസാന സെമസ്റ്ററുകളിലെ പാഠഭാഗങ്ങള്‍ തങ്ങള്‍ സ്വയം പഠിക്കാമെന്നാണ് കുട്ടികള്‍ എഴുതി നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

എന്‍ഐടിയില്‍ കാമ്പസ് റിക്യൂട്ട്‌മെന്റിന് തയ്യാറായ കമ്പനികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം തടസ്സപ്പെട്ടതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഐന്‍ഐടി അധികാരികള്‍ അപേക്ഷിച്ചിരുന്നെങ്കിലും മാനവവിഭവശേഷി മന്ത്രാലയം അത് തള്ളിക്കളഞ്ഞു.

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനുശേഷം ഒക്ടോബര്‍ 3 ന് അടച്ച എന്‍ഐടി ഒക്ടോബര്‍ 15 നാണ് തുറന്നത്. കോളജ് തുറന്നശേഷം 2892 ല്‍ 2100 വിദ്യാര്‍ത്ഥികള്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top