Latest News

മാവോവാദിവേട്ടയില്‍ പ്രതിഷേധിച്ചവരെ കോഴിക്കോട് അറസ്റ്റ് ചെയ്തു

പ്രതിഷേധത്തിലും പ്രകടനത്തിലും പങ്കെടുത്ത 20 പേരാണ് അറസ്റ്റിലായത്.

മാവോവാദിവേട്ടയില്‍ പ്രതിഷേധിച്ചവരെ കോഴിക്കോട് അറസ്റ്റ് ചെയ്തു
X

കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോവാദികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലേക്ക് പ്രതിഷേധ യോഗത്തിന് പ്രകടനമായി എത്തിയവരെയാണ് എസ്.എം സ്റ്റ്രീറ്റ് പരിസരത്ത് വച്ച് കസബ പോലിസ് അറസ്റ്റ് ചെയ്തത്. പ്രകടനത്തിനും പ്രതിഷേധത്തിനും നേതൃത്വം കൊടുത്ത രജീഷ് കൊല്ലംകണ്ടി, അംബിക തുടങ്ങി 20 പേരാണ് കസ്റ്റഡിയിലുള്ളത്.

നിലമ്പൂരിലും വൈത്തിരിയും നടന്ന അതേ വ്യാജ ഏറ്റുമുട്ടലാണ് ഇപ്പോള്‍ അട്ടപ്പാടിയിലും പോലീസ് ആവര്‍ത്തിക്കുന്നതെന്നും അതവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it