News

മുംബൈ ബൈക്കുളയിലും സാമൂഹിക അകല നിര്‍ദേശം ലംഘിച്ചു

മുംബൈ ബൈക്കുളയിലും സാമൂഹിക അകല നിര്‍ദേശം ലംഘിച്ചു
X

മുംബൈ: നിരന്തരമായ മുന്നറിയിപ്പുകളെ അവഗണിച്ച് മുംബൈ ബൈക്കുളയില്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പൗരന്മാരോട് സാമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഉത്തരവിറങ്ങിയതിനു ശേഷമാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തുടങ്ങിയത്.

മാര്‍ക്കറ്റിലെത്തിയ ആളുകളോ വില്‍പ്പനക്കാരോ സാമൂഹിക അകലം സംബന്ധിച്ച ഒരു നിര്‍ദേശവും പാലിക്കുന്നില്ലെന്നു മാത്രമല്ല, സുരക്ഷാ കവചങ്ങളും ധരിച്ചിട്ടില്ല.

രാജ്യത്തെ ഏറ്റവും കൂടുതല്‍ വൈറസ്ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ സംസ്ഥാനത്തു മാത്രം 490 രോഗബാധിതരുണ്ട്. അതിനിടയിലാണ് നിര്‍ദേശങ്ങള്‍ അവഗണിച്ച് മാര്‍ക്കറ്റുകള്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

നേരത്തെ ഡല്‍ഹിയിലും മംഗലാപുരത്തും ദാദറിലുമൊക്കെ ഇത്തരത്തില്‍ മാര്‍ക്കറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു.

Next Story

RELATED STORIES

Share it