World

അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് പൊട്ടി ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു

ഏഴിനും ഒമ്പതിനും വയസ്സുകള്‍ക്കിടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്നു ഗസ്‌നി പ്രവിശ്യാ കൗണ്‍സില്‍ അംഗം അമാനുല്ലാ കമറാനി പറഞ്ഞു

അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് പൊട്ടി ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു
X

ഗസ്‌നി: ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് പൊട്ടി ഏഴു കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ കാബുളിനു തെക്കുഭാഗമായ ഗസ്‌നി മേഖലയില്‍ റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ കുഴിബോംബില്‍ ചവിട്ടിയപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നു മേഖലാ വക്താവ് ആരിഫ് നൂറി പറഞ്ഞതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് താലിബാനാണ് റോഡരികില്‍ കുഴിബോംബ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ താലിബാന്‍ പ്രതികരിച്ചിട്ടില്ല. ഏഴിനും ഒമ്പതിനും വയസ്സുകള്‍ക്കിടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്നു ഗസ്‌നി പ്രവിശ്യാ കൗണ്‍സില്‍ അംഗം അമാനുല്ലാ കമറാനി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 2018ല്‍ 900ത്തിലേറെ കുട്ടികള്‍ ഉള്‍പ്പെടെ 3804 സിവിലിയന്‍മാരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. 7000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ സേനയെ ലക്ഷ്യമിട്ട് റോഡരികില്‍ സ്ഥാപിച്ച കുഴിബോംബുകള്‍ പൊട്ടി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.




Next Story

RELATED STORIES

Share it