ഉരുള്‍പൊട്ടല്‍ : മൂന്നു മൃതദേഹം കൂടി കണ്ടെടുത്തുകോഴിക്കോട്: കട്ടിപ്പാറയില്‍  ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.  നിയാ ഫാത്തിമ, നുസ്രത്ത്, മകള്‍ റിംഷ ഷെറിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നാട്ടുകാരും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.  ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായി.  മൂന്നു പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്.

RELATED STORIES

Share it
Top