യൂത്ത് ഒളിംപിക്‌സില്‍ ലക്ഷ്യാ സെന്നിനും മനു ഭാക്കറിനും വെളളി


ബ്യുണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഇന്നലെ രണ്ട് വെള്ളി കൂടി. ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നിനും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇന്റര്‍നാഷണല്‍ കാറ്റഗറിയില്‍ മനു ഭാക്കറിനുമാണ് വെള്ളി ലഭിച്ചത്.
ആണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് വിഭാഗത്തില്‍ ചൈനയുടെ ഷിഫെങ് ലിയോട് പരാജയപ്പെട്ടാണ് ലക്ഷ്യ സെന്‍ വെള്ളി നേടിയത്. ആദ്യത്തെ 42 മിനിറ്റില്‍ 15-21,19-21 പോയിന്റുകള്‍ക്ക് പിന്നില്‍ നിന്ന ലക്ഷ്യ രണ്ടാം ഗെയിമില്‍ എതിരാളിയോട് ഒപ്പത്തിനൊപ്പം നിന്നെങ്കിലും ലിക്കൊപ്പമായിരുന്നു വിജയം. സെമി ഫൈനലില്‍ ജപ്പാന്റെ നരവോകയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ മുന്‍ ലോക ചാംപ്യനായുരുന്നു ലക്ഷ്യ സെന്‍.


അതേസമയം, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇന്റര്‍നാഷണല്‍ കാറ്റഗറിയിലെ ഫൈനലില്‍ തജിക്കിസ്താന്റെ ബെഹ്‌സാന്‍ ഫൈസുല്ലിവിനോടാണ് മനു ഭാക്കര്‍ പരാജയപ്പെട്ടത്. മുമ്പ് വനിതകളുടെ ഇതേ ഇനത്തില്‍ മനു ഭാക്കര്‍ സ്വണം നേടിയിരുന്നു. ഇതോടെ ഒരു സ്വര്‍ണവും ഒരു വെള്ളിയുമായാണ് ഈ ഭാവി ഒളിംപിക്‌സ് മെഡല്‍ ജേത്രി ബ്യൂണസ് ഐറിസിനോട് വിട പറയുന്നത്.

RELATED STORIES

Share it
Top