കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: ദേശീയപാതയില്‍ കഴക്കൂട്ടം കെഎസ്ഇബി സബ്‌സ്‌റ്റേഷന് മുന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു. രാത്രി 11.30യോടയാണ് അപകടം. നൂറോളം യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രകാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ല, കാര്യവട്ടം അമ്പലത്തിന്‍കര ഇറക്കമിറങ്ങി പോകുകയായിരുന്നു ബസ്.ഇതിനിടിയില്‍ മുന്നേ പോയ കാര്‍ പെട്ടെന്ന് വെട്ടതിരിച്ച് വലത്തോട്ട് തിരിഞ്ഞ് കയറുമ്പോഴാണ് അപകടം. നിയന്ത്രണവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റു തകര്‍ത്ത് വലതുവശത്തെ തോട്ടിലേക്ക് കൂപ്പുകുത്തി നില്‍ക്കുകയായിരുന്നു. കഴക്കൂട്ടത്ത് നിന്ന് ഫയര്‍ഫോഴ്‌സും പോലിസുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

RELATED STORIES

Share it
Top