ശബരിമല പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ജാഥകള്‍ സംഘടിപ്പിക്കുന്നുതിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നാലു കാല്‍നടജാഥകളും ഒരു വാഹനജാഥയും സംഘടിപ്പിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. കെ. മുരളീധരനും ഷാനിമോള്‍ ഉസ്മാനും കൊടിക്കുന്നില്‍ സുരേഷും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നയിക്കുന്ന നാലു കാല്‍നടജാഥകളും മലബാറില്‍ കെ. സുധാകരന്‍ നയിക്കുന്ന വാഹനജാഥയുമാണുണ്ടാവുക. നവംബര്‍ 15 ന് ജാഥകള്‍ പത്തനംതിട്ടയില്‍ സംഗമിക്കും. കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള പ്രതിഷേധം ജനങ്ങളിലേക്കു വേണ്ടവിധം എത്തിയില്ലെന്ന് വിലയിരുത്തിയാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാന്‍ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top