Flash News

പ്രളയ ബാധിതര്‍ക്ക് 1000 വീടുകള്‍; കെപിസിസി 50 കോടി സമാഹരിക്കും

പ്രളയ ബാധിതര്‍ക്ക് 1000 വീടുകള്‍; കെപിസിസി 50 കോടി സമാഹരിക്കും
X

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് കെപിസിസി നിര്‍മ്മിക്കുന്ന 1000 വീടുകളുടെ നിര്‍മ്മാണത്തിനുള്ള ധനസമാഹരണവും, ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാനായി ജില്ലാ തല യോഗങ്ങള്‍ 5 മുതല്‍ 13 വരെ ചേരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. 5ന് രാവിലെ 10ന് പത്തനംതിട്ട, വൈകീട്ട് മുന്നിന് കോട്ടയം, 6ന് രാവിലെ 10ന് തിരുവനന്തപുരം, 8ന് രാവിലെ 10ന് കാസര്‍ഗോഡ്, വൈകീട്ട് മുന്നിന് കണ്ണൂര്‍, 9ന് രാവിലെ 10 ന് പാലക്കാട്, വൈകീട്ട് മുന്നിന് തൃശൂര്‍, 11ന് രാവിലെ മലപ്പുറം, വൈകീട്ട് മുന്നിന് കോഴിക്കോട്, 12ന് രാവിലെ 10ന് എറണാകുളം, 13ന് രാവിലെ 10ന് ആലപ്പുഴ, വൈകീട്ട് മുന്നിന് കൊല്ലം. ജില്ലായോഗങ്ങളില്‍ കെപിസിസി പ്രസിഡന്റ് എംഎംഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എംപി, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ പങ്കെടുക്കും. അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന 1000 വീടുകള്‍ നിര്‍മ്മിക്കുന്നതിന് 50 കോടി രൂപ സമാഹരിക്കാനാണ് കെപിസിസി തീരുമാനം. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഓരോ വീട് സ്‌പോണ്‍സര്‍ ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളെ ഇതില്‍ നിന്നും കെപിസിസി ഒഴിവാക്കിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് തീരുമാനിക്കാന്‍ ഡിസിസികളെ ചുമതലപ്പെടുത്തി. കെപിസിസി യുടെ 1000 ദുരിതാശ്വാസ ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് പണം നല്‍കുന്നതിനായി കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ധനലക്ഷമി ബാങ്കിന്റെ തിരുവനന്തപുരം ശാസ്തമംഗം ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 012605300008880, ഐഎഫ്എസ് കോഡ് : ഡിഎല്‍എക്‌സ്ബി 0000126 (കഎടഇ ഉഘതആ 0000126). സംഭാവനകള്‍ ചെക്ക്/ട്രാപ്റ്റ് ആയി കെപിസിസിക്കു നല്‍കാം. അതില്‍ പ്രസിഡന്റ് കെപിസിസി(PRESIDENT KPCC - THOUSAND RELIEF HOME FUND) എന്ന് രേഖപ്പെടുത്തണം. അയയ്‌ക്കേണ്ട വിലാസം: ഇന്ദിരാഭവന്‍, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം695010.
Next Story

RELATED STORIES

Share it