കൊല്‍ക്കത്തയില്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം. തീപിടിത്തമുണ്ടായ ബ്ലോക്കുകളിലെ 250 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പത്തോളം അഗ്‌നിശമന യൂണിറ്റെത്തി തീ അണക്കുന്നുണ്ട്. ഇതുവരെ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ആശുപത്രിയിലെ ഫാര്‍മസിയില്‍നിന്നും രാവിലെ 7.58 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top