കന്യാസ്ത്രീകളുടെ സമരം ദുരുദ്ദേശപരമെന്ന് കോടിയേരിതിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണത്. പീഡനക്കേസില്‍ പ്രതികള്‍ ആരായാലും തെളിവുകള്‍ ശേഖരിച്ച് നടപടി സ്വീകരിക്കും. അതിനുള്ള കാലതാമസത്തിന്റെ പേരില്‍ സര്‍ക്കാറിനെയും സിപിഎമ്മിനെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ല. വൈദികനായാലും മുക്രിയായാലും പൂജാരിയായാലും സംരക്ഷിക്കില്ല- കോടിയേരി പറഞ്ഞു. ഇരക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാറാണിത്, തെളിവുണ്ടെങ്കില്‍ ഒരിക്കലും പ്രതി രക്ഷപ്പെടില്ല, സമരത്തിന് പിന്നില്‍ സങ്കുചിത താല്‍പര്യക്കാരാണ്. ചില പ്രതിപക്ഷ സംഘടനകള്‍ ദുരിതാശ്വാസ നിധി ശേഖരണം പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ സര്‍വീസ് സംഘടനകളെ യുഡിഎഫ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top