ഹനാന് ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍


കൊച്ചി: കോളജ് യൂനിഫോമില്‍ മീന്‍ വിറ്റ് വാര്‍ത്തകളില്‍ നിറഞ്ഞ ഹനാനു വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന് ഗുരുതര പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അപകടനില തരണം ചെയ്യാന്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അപകടത്തില്‍ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവില്‍ പൊട്ടലുണ്ട്. രണ്ട് കാലുകള്‍ക്കും മരവിപ്പുണ്ട്. ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ ഉടന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
എന്നാല്‍ രണ്ടര ലക്ഷം രൂപയോളം ചെലവു വരുന്ന ശസ്ത്രക്രിയ നടത്തുന്നതിന് പെട്ടെന്നു വഴി കണ്ടെത്താനാവാത്ത അവസ്ഥയിലാണ് കൂടെയുള്ള സുഹൃത്ത്. കൂടെയുള്ള മറ്റൊരാള്‍ സഞ്ചരിച്ച കാറിന്റെ െ്രെഡവറാണ്. ഇയാള്‍ക്കും പരിക്കുണ്ട്.
ഇന്നു പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചാണു ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
കൊടുങ്ങല്ലൂരില്‍ സ്‌റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നെന്ന് ഹനാന്‍ പറഞ്ഞു.

RELATED STORIES

Share it
Top