ബാഡ്മിന്റണ്‍ റാങ്കിങ്: ശ്രീകാന്ത് ആറാമത്


ലണ്ടന്‍: പുതുതായി ഇറക്കിയ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ആറാം സ്ഥാനത്ത്. എട്ടാം റാങ്കിലായിരുന്ന താരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ മറ്റൊരു താരം എച്ച് എസ് പ്രണോയിക്ക് സ്ഥാനമിടിവ് സംഭവിച്ചു. രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി താരം 13 ലെത്തി. എന്നാല്‍ ഒന്നാമതുണ്ടായിരുന്ന 2017 ലോകചാംപ്യനും റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി നിലവിലെ ലോക ചാംപ്യന്‍ കെന്റോ മൊമോട്ട കരിയറിലാദ്യമായി ഒന്നാം സ്ഥാനത്തെത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജാപ്പനീസ് താരമാണ് മൊമോട്ട. ചൈനയുടെ ഷിയുകി ആണ് രണ്ടാം സ്ഥാനത്ത്. ജൂലൈയില്‍ നടന്ന ഇന്‍ന്തോനീസ്യ ഓപണ്‍ ജേതാവും സെപ്തംബറിലെ ജപ്പാന്‍ ഓപ്പണ്‍ റണ്ണര്‍അപ്പും ആണ് മൊമോട്ട.
വനിതകളില്‍ സൈനയും സിന്ധുവും സ്ഥാനം നിലനിര്‍ത്തി. നിലവില്‍ സിന്ധു മൂന്നാം സ്ഥാനത്തും സൈന 10ാം സ്ഥാനത്തുമാണ്. വനിതാ സിംഗിള്‍സില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല.

RELATED STORIES

Share it
Top