Flash News

ലീഗില്‍ സ്ത്രീ വിരുദ്ധ നിലപാടെന്ന് ഖമറുന്നീസ അന്‍വര്‍

ലീഗില്‍ സ്ത്രീ വിരുദ്ധ നിലപാടെന്ന് ഖമറുന്നീസ അന്‍വര്‍
X
തിരൂര്‍: മുസ്ലീം ലീഗ് നേതൃത്വം സ്ത്രീകള്‍ രാഷ്ടീയ പ്രവര്‍ത്തനത്തിനിറങ്ങുന്നതിനെ നിരുല്‍സാഹപ്പെടുത്തുന്നതായി വനിതാ ലീഗ് ദേശിയ വൈസ് പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍. 1996ല്‍ കോഴിക്കോട് മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണമതാണെന്നും ഖമറുന്നീസ അന്‍വര്‍ തിരൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്ത്രീവിരുദ്ധ നിലപാടാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടേത്. രാഷ്ടീയ പ്രവര്‍ത്തനത്തിറങ്ങുന്ന സ്ത്രീകളെ ഇവര്‍ നിരുത്സാഹപ്പെടുത്തുന്നു.



1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ ലീഗിലെ ആദ്യത്തെ സ്ഥാനാര്‍ത്ഥിയായി താന്‍ മല്‍സരിച്ചതോടെ സ്ത്രീവിരുദ്ധ മനോഭാവവുമായാണ് ചില ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. ലീഗിന്റെ ഉറച്ച മണ്ഡലത്തിലെ തോല്‍വിക്ക് പുറകില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് പങ്കുണ്ട്. അവരാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.
ലീഗ് പ്രവര്‍ത്തകരായ വനിതകളെ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തി പിന്തിരിപ്പിക്കുന്നു. സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതിയെന്നാണ് ചില ലീഗ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് സമയത്ത് പുരുഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയത്തിനായി മാത്രമാണ് സ്ത്രീകളുടെ ആവശ്യമെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞു.ശബരിമലയില്‍ പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന വിധി ചരിത്രമാണ്. മുസ്‌ലീം പള്ളികളില്‍ സ്ത്രീകളെ കയറ്റാന്‍ പാടില്ലെന്ന് ഇസ്്‌ലാമില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഖമറുന്നീസ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it