പികെ ശശിക്ക് സസ്പെന്ഷന്
ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എം എല്‍ എയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സിപിഎം സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം : ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എം എല്‍ എയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സിപിഎം സസ്പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് നടപടി. ആറു മാസത്തേക്കാണ് സസ്പെന്ഷന്. പാര്‍ട്ടി നേതാക്കള്‍ക്ക് യോജിക്കാത്ത രീതിയില്‍ മോശമായ സംഭാഷണം നടത്തിയതിന്റെ പേരിലാണ് നടപടിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
ശശിക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്ക്കാര കമ്മിഷന് വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ജാഥാ ക്യാപ്റ്റനായി പികെ ശശിയെ നിയോഗിച്ചതിലും വിഎസ് കത്തിലൂടെ അതൃപ്തി അറിയിച്ചിരുന്നു.
പാര്‍്ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്നും ശശി പ്രതികരിച്ചു.
RELATED STORIES
കോഴിക്കോട് ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാംപ്
10 Aug 2022 7:25 PM GMTഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMT