കേരളത്തില്‍ രണ്ടു ദിവസം കനത്ത മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്തിരുവനന്തപുരം: നാളെയും മറ്റന്നാളുമായി കേരളത്തിലെ അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടര്‍ന്ന പാലക്കാട്, തൃശൂര്‍, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മറ്റന്നാള്‍ പാലക്കാട്, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 64.4മി.മീറ്റര്‍ മുതല്‍ 124.4 മി.മീ വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷ. പരക്കെയുള്ള ശക്തമായ മഴയ്ക്കാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുക. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട്.

ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ അധികാരികള്‍ക്കും നിര്‍ദേശം നല്‍കി. ഈയിടെയുണ്ടായ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്.

RELATED STORIES

Share it
Top