മസ്ജിദുകളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന അഖിലഭാരത ഹിന്ദു മഹാസഭയുടെ ഹരജി തള്ളി

കൊച്ചി: മസ്ജിദുകളില്‍ മുസ്‌ലിം സ്ത്രീകളെ പ്രാര്‍ഥനയ്ക്ക് പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഹരജിയിലില്ലെന്ന് ചൂണ്ടികാട്ടിയാണ് അഖിലഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥ് നേരിട്ടെത്തി വാദിച്ച ഹരജി തള്ളിയത്.ഇത്തരമൊരു പ്രശ്‌നം ഉന്നയിക്കേണ്ടത് മുസ്‌ലിം സ്ത്രീകളാണെന്നും കോടതി ചൂണ്ടികാട്ടി.

RELATED STORIES

Share it
Top