കേരളത്തിനുള്ള തായ്‌ലാന്‍ഡ് സഹായം മൂന്നാംതവണയും മോദി തിരസ്‌കരിച്ചുപ്രളയക്കെടുതിയുടെ പശ്ചാതലത്തില്‍ കേരളത്തിനുള്ള തായ്‌ലാന്‍ഡ് സര്‍ക്കാരിന്റെ സഹായം മൂന്നാംതവണയും മോദി സര്‍ക്കാര്‍ തിരസ്‌കരിച്ചു.
തായ് അംബാസിഡര്‍ തന്നേയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. 'ഞാന്‍ കീഴടങ്ങിയിരിക്കുന്നു' എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടൊപ്പമാണ് തായ്‌ലാന്‍ഡ് അംബാസിഡറുടെ ട്വീറ്റ്. സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന സഹായം രാഷ്ട്രീയ പരമായി തിരസ്‌കരിച്ചുവെന്ന് നേരത്തെ ഇന്ത്യ അറിയിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനുള്ള തടസ്സം അറിയിച്ചതോടെയാണ് ഇന്ത്യയിലുള്ള തായ് കമ്പനി വഴി സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതും മോദി സര്‍ക്കാര്‍ തിരസ്‌കരിക്കുകയായിരുന്നു.
കേരളത്തിലെ പ്രളയക്കെടുതിക്കുള്ള വിദേശ സഹായങ്ങള്‍ തടയുന്ന നയം മോദി സര്‍ക്കാരിന്റെ നയം വിവാദമാകുന്നതിനിടേയാണ് തായ്‌ലാന്‍ഡ അംബാസിഡറുടെ വെളിപ്പെടുത്തല്‍.
പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച കേരളത്തെ ദുരിതത്തില്‍ നിന്ന് കര കയറ്റാന്‍ വിവിധ സംസ്ഥാനങ്ങളും ലോക രാഷ്ട്രങ്ങളും സഹായ ഹസ്തവുമായി രംഗത്തു വന്നിരുന്നു. യു.എ.ഇ 700 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. കൂടാതെ യു.എന്നും റെഡ്‌ക്രോസ്, ജാപ്പനീസ് ഏജന്‍സികള്‍ തുടങ്ങിയവയും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് അന്താരാഷ്ട്ര സഹായം ആവശ്യമില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. കേരളത്തിന് അനുവദിച്ച അരിക്കും മണ്ണെണ്ണക്കും സബ്‌സിഡി നിഷേധിച്ചും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വെട്ടിക്കുറച്ചും പ്രളയ ദുരിതത്തിനിടയിലും കേരളത്തോടുള്ള പ്രതികാര നടപടികള്‍ തുടരുകയാണ് മോദി സര്‍ക്കാര്‍.

RELATED STORIES

Share it
Top