- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച; മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി
BY afsal ph aph1 Sep 2018 2:15 PM GMT
X
afsal ph aph1 Sep 2018 2:15 PM GMT
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കി. മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളില്‍ അനിവാര്യമാവേണ്ട സമയത്താണ് വിദേശയാത്ര നടത്തുന്നത്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം നിലച്ചമട്ടാണ്. എന്നാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ശുചീകരണ, കുടിനീര്‍, ആരോഗ്യസുരക്ഷാ പദ്ധതികള്‍ക്ക് തീവ്രയജ്ഞം ഉണ്ടാകേണ്ട സമയമാണിതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുരിതബാധിതര്‍ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവായ 10000 രൂപ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കണം. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ കാരണങ്ങളാല്‍ വാസയോഗ്യമല്ലാതായ കുടുംബങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 10000 രൂപ ലഭിക്കുകയുള്ളു. ഈ വ്യവസ്ഥ നടപ്പാക്കിയാല്‍ പ്രളയംമൂലം ദുരിതം അനുഭവിച്ച വലിയൊരു വിഭാഗത്തിന് ആനുകൂല്യം ലഭിക്കില്ല. വെള്ളപ്പൊക്കം മൂലം വീടുവിട്ടുമാറിയവര്‍, വെള്ളം കയറിയ വീടുകളില്‍ താമസിച്ചവര്‍, മലയിടിഞ്ഞതിനെ തുടര്‍ന്ന് അപകടമേഖലയില്‍ നിന്നു മാറിതാമസിച്ചവര്‍, പ്രളയംമൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുടങ്ങിയവര്‍ക്കു കൂടി 10000 രൂപ നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക്‌സ് സാധനങ്ങല്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കണം. സാധാരണ മഴക്കാലത്തുപോലും നല്‍കുന്ന സൗജന്യറേഷന്‍ ഇതുവരെ നല്‍കിയിട്ടില്ല. സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഒരു മാസം വരെയോ, സാധാരണജീവിതം സാധ്യമാകുന്നതുവരെയോ സൗജന്യറേഷന്‍ നല്‍കണം. പ്രളയത്തിന്റെ ഏറ്റവും കനത്ത ആഘാതമേറ്റ കാര്‍ഷികമേഖലയുടെ പുനരുദ്ധാരണവും കര്‍ഷകര്‍ക്കുള്ള സഹായവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കര്‍ഷകരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള വായപ് എഴുതിത്തള്ളണം. കാര്‍ഷികമേഖലയിലെ നഷ്ടം കണക്കാക്കാനും കര്‍ഷകര്‍ക്കു നല്‍കേണ്ട സഹായം തീരുമാനിക്കാനും പ്രത്യേക സംവിധാനം ഉണ്ടാവണം. ഓണക്കച്ചടവത്തിന് കടകളില്‍ കൂടുതല്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ വ്യാപാര വ്യവസായ മേഖലയ്ക്കും കനത്ത നഷ്ടം സംഭവിച്ചു. അവരുടെ നഷ്ടത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കുകയും ബാക്കി തുകയ്ക്ക് ഉദാരമായ ബാങ്ക് വായ്പ ലഭ്യമാക്കുകയും ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും വീടുകളുടെ പുനര്‍നിര്‍മാണവുമാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും വായ്പ തേടിയത് പ്രായോഗികമായ സമീപനമാണ്. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം പൂര്‍ണ സഹകരണമാണു നല്കുന്നത്. എന്നാല്‍ ചില ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്ധമായ രാഷ്ട്രീയം കടന്നുവന്നു. ദുരിതബാധിതര്‍ക്കു വേണ്ടി സമാഹരിച്ച സാധനങ്ങള്‍ ചിലര്‍ കടത്തുകയും ചിലയിടങ്ങളില്‍ വിതരണം ചെയ്യാന്‍പോലും കഴിയാതെ വന്നതും ഒഴിവാക്കേണ്ടതായിരുന്നു. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധിത പങ്കാളിത്തത്തിനു പകരം അര്‍പ്പണ മനോഭാവത്തോടെയുള്ള സേവന പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Next Story
RELATED STORIES
പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
13 Oct 2024 5:31 PM GMTമദ്റസകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം വംശഹത്യാ പദ്ധതി : റസാഖ്...
13 Oct 2024 5:11 PM GMTസംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന്...
13 Oct 2024 4:05 PM GMTകൊച്ചിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ...
13 Oct 2024 3:45 PM GMTട്രെയിനില്‍ കുടിവെള്ളത്തില്‍ ലഹരി കലക്കി കൊള്ളയടിച്ചതായി പരാതി
13 Oct 2024 2:49 PM GMTകോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: റെയില്‍വേ...
13 Oct 2024 2:38 PM GMT