പ്രളയ ദുരിതാശ്വാസം: മഅ്ദനി സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി


തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അബ്ദുല്‍ നാസര്‍ മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ സമാഹരിച്ച 15 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അദ്ദേഹം തന്നേയാണ് ഇക്കാര്യം ഫേസുബുക്ക് പേജിലൂടെ അറിയിച്ചത്. മഅ്ദനിയുടെ ഗുരുവും മന്നാനിയ്യ യൂനിവേഴ്‌സിറ്റി പ്രിന്‍സിപ്പലുമായ ശൈഖുനാ കെ പി അബൂബക്കര്‍ ഹസ്രത്ത്, പൂന്തുറ സിറാജ്, മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ശശി കുമാരി വര്‍ക്കല എന്നിവര്‍ ചേര്‍ന്നാണ് ഫണ്ട് കൈമാറിയത്. ഫണ്ട് ശേഖരണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും മഅ്ദനി നന്ദി അറിയിച്ചു.

RELATED STORIES

Share it
Top