ജൈസലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ ബോട്ട് നാളെ സമര്‍പ്പിക്കുന്നു

മലപ്പുറം: മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ പ്രളയത്തിലെ ഹീറോ താനൂരിലെ ജൈസലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ ബോട്ടും എന്‍ജിനും നാളെ സമര്‍പ്പിക്കുന്നു. വൈകിട്ട് 5.30ന് താനൂര്‍ തൂവല്‍തീരത്ത് നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീലാണ് ജൈസിലിന് ബോട്ട് സമര്‍പ്പണം നടത്തുക.പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അനുഗൃഹപ്രഭാഷണവും മുഖ്യപ്രഭാഷണവും നടത്തും. എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top