Flash News

തൃശൂരില്‍ ധനസഹായ വിതരണം ദ്രുതഗതിയിലെന്ന് ജില്ലാ കലക്ടര്‍

തൃശൂരില്‍ ധനസഹായ വിതരണം ദ്രുതഗതിയിലെന്ന് ജില്ലാ കലക്ടര്‍
X


തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് വീട് വാസയോഗ്യമല്ലാതായവര്‍ക്കുള്ള 10,000 രൂപ ധനസഹായം വിതരണം തൃശൂര്‍ ജില്ലയില്‍ ദ്രുതഗതിയില്‍ നടക്കുന്നതായി ജില്ലാ കലക്ടര്‍
ടി വി അനുപമ അറിയിച്ചു. എസ്ഡിആര്‍എഫില്‍ നിന്ന് 3800 രൂപ 40585 പേരുടെ അക്കൗണ്ടിലേക്ക് കൈമാറിക്കഴിഞ്ഞു. ബാക്കി 6200 രൂപ 21000 പേര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് തുക ഉടന്‍ തന്നെ കൈമാറും. രണ്ട് അക്കൗണ്ടില്‍ നിന്നുള്ള തുകയായ തിനാല്‍ രണ്ട് വ്യത്യസ്ത കൈമാറ്റമായിട്ടായിരിക്കും ഈ തുകകള്‍ ക്രെഡിറ്റ് ചെയ്യുക.ഇതില്‍ ജനങ്ങള്‍ സംശയിക്കേണ്ടതില്ലെന്നും കലക്്ടര്‍ അറിയിച്ചു.
എല്ലാവര്‍ക്കും 10,000 രൂപ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.താലൂക്കുകളില്‍ പത്തിലധികം പേരെ ഡാറ്റാ എന്‍ട്രിയ്ക്കും നാലു പേരെ കൈമാറ്റത്തിനുമായി നിയോഗിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിനും നിയോഗിച്ചീട്ടുണ്ട് അനര്‍ഹര്‍ കടന്നു കൂടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധന നടക്കുന്നതിനാലാണ് നടപടികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതെന്നും കലക്്ടര്‍ പറഞ്ഞു.
അനര്‍ഹരായവര്‍ ധനസഹായത്തിനപേക്ഷിക്കുന്നതും ധനസഹായം ലഭിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ദുരന്തനിവാരണ നിയമ (എസ് 52 ) പ്രകാരം കുറ്റകരമാണെന്നും ടി വി അനുപമ അറിയിച്ചു
Next Story

RELATED STORIES

Share it