മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സ്‌ക്കായി ഇന്നു പുലര്‍ച്ചെ അമേരിക്കയിലേക്ക് പുറപ്പെട്ടു. മൂന്ന് ആഴ്ചയാണ് പിണറായി ചികില്‍സയ്ക്ക് വിധേയനാകുക. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബയ് വഴിയാണ് മുഖ്യമന്ത്രിയുടെ യാത്ര. തിങ്കളാഴ്ച പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റി ഇന്ന് പുറപ്പെടുകയായിരുന്നു.

അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്. അമേരിക്കയിലെ പ്രശസ്തമായ മേയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികില്‍സ തേടുന്നത്. കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.

RELATED STORIES

Share it
Top