മഞ്ഞപ്പട വോട്ട് ചെയ്തു ; മികച്ച ഗോളായത് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെന്യൂഡല്‍ഹി: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ തുടക്കത്തില്‍ തന്നെ മാറ്റ് തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സും ടീമിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയും. കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സ്ലാവിസ സ്‌റ്റൊജനോവിച്ച്് ഐഎസ്എല്ലിന്റെ ആദ്യ വാരത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫാന്‍സ് പുരസ്‌കാരം സ്വന്തമാക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക പിന്തുണയാണ് ഇതോടെ വെളിവായിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ എടികെയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സ് ജയിച്ച മല്‍സരത്തിലാണ് താരം ഈ മികച്ച ഗോളിനുടമയായത്. വോട്ടെടുപ്പിലൂടെയായിരുന്നു വിജയിയെ തിരഞ്ഞെടുത്തത്. 87.9 ശതമാനം വോട്ട് നേടിയാണ് സ്‌റ്റൊജനോവിച്ച് ഈ പുരസ്താരത്തില്‍ മുന്നിട്ടു നിന്നത്. മൊത്തം അഞ്ച് ഗോളുകളായിരുന്നു വോട്ടെടുപ്പിനായി ലിസ്റ്റിലുണ്ടായിരുന്നത്.
പൂനെയ്‌ക്കെതിരെ ഡല്‍ഹി ഡൈനാമോസിന്റെ റാണ ഗരാമി നേടിയ ലോങ് റേഞ്ചര്‍ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോവയുടെ ഫെറാന്‍ കോറോ നേടിയ ഗോള്‍, ജംഷദ്പൂര്‍ എഫ് സിക്കെതിരെ ബംഗളൂരുവിന്റെ നിഷുകുമാര്‍ നേടിയ ഗോള്‍ മുംബൈയുടെ പ്രഞ്ജാല്‍ ഭൂമി ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ ഗോള്‍ എന്നിവയായിരുന്നു സ്റ്റജിനോവിച്ചിന്റെ ഗോളിനോടൊപ്പം മല്‍സരത്തിനുണ്ടായിരുന്നത്. എന്നാല്‍ വലിയ മുന്‍ തൂക്കത്തോടെ ആദ്യ ആഴ്ചയിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ കൈകളിലെത്തുകയായിരുന്നു.

RELATED STORIES

Share it
Top