ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്


കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലി താരസംഘടനയായ അമ്മയില്‍ വിവാദം മുറുകവേ ആക്രമിക്കപ്പെട്ട യുവനടി ഹൈക്കോടതിയിലേക്ക്. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിക്കുന്നത്. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.

ജില്ലയിലെ സെഷന്‍സ് കോടതികളിലോ അഡിഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ജഡ്ജിയില്ലാത്തതിനാല്‍ നടിയുടെ ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.  തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്ജിയെ വേണമെന്ന് ആവശ്യപ്പെടുന്നതെന്നു നടി ഹൈക്കോടതിയില്‍ ബോധിപ്പിക്കും.

കേസ് വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് എറണാകുളം സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top