Cricket

സൂപ്പര്‍ താരം തിരിച്ചെത്തി; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്താന്‍ വിന്‍ഡീസ് തയ്യാര്‍

സൂപ്പര്‍ താരം തിരിച്ചെത്തി; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്താന്‍ വിന്‍ഡീസ് തയ്യാര്‍
X

ന്യൂഡല്‍ഹി: രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തലവേദനയായി സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ്. മുത്തശിയുടെ മരണത്തെത്തുടര്‍ന്ന് ആദ്യ ടെസ്റ്റിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയ വിന്‍ഡീസ് സ്റ്റാര്‍ ബോളര്‍ കെമര്‍ റോച്ചാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ റോച്ച് വിന്‍ഡീസിനായി കളിക്കുമെന്ന് കാരിബിയന്‍ ടീം പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ തന്നെയാണ് വ്യക്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ മോശംപ്രകടനം കാഴ്ച വച്ച വിന്‍ഡീസ് ബൗളിങ് നിരയ്ക്ക് താരത്തിന്റെ തിരിച്ചു വരവ് ആശ്വാസമേകും.
രാജ്‌കോട്ടില്‍ അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ മുട്ടുകുത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അടിച്ചെടുത്തതാവട്ടെ, ഒമ്പത് വിക്കറ്റിന് 649 റണ്‍സും. നിലവില്‍ ഹൈദരാബാദിലുള്ള താരം ഇന്ന് മുതല്‍ പരിശീലനത്തിനിറങ്ങും.
നേരത്തെ ബംഗ്ലാദേശിനെതിരെ കളിച്ച തന്റെ അവസാന ടെസ്റ്റ് മല്‍സരത്തില്‍ 12 പന്തുകള്‍ക്കിടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി റോച്ച് സൂപ്പര്‍ സ്റ്റാറായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി എല്ലാ ഫോര്‍മാറ്റുകളിലും കരാറുള്ള താരത്തിന്റെ അക്കൗണ്ടില്‍ 163 വിക്കറ്റുകളുണ്ട്. കളിച്ചതാവട്ടെ, വെറും 48 ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം.
Next Story

RELATED STORIES

Share it