കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് ഇസ്ലാമിക് സഖ്യമെന്ന് ജയരാജന്‍ചെറുപുഴ : കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് ഇസ്ലാമിക് സഖ്യം ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. സമരവുമായി ബന്ധപ്പെട്ട് മന്ത്രി ജി സുധാകരന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മാവോയിസ്റ്റുകള്‍ പങ്കെടുത്തുവെന്നും താനടക്കമുള്ളവര്‍ യോഗത്തില്‍ എത്തിയപ്പോള്‍ ഇവരെ കണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ചില മുസ്ലീം സംഘടനകള്‍ക്ക് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ചെറുപുഴയില്‍ കോണ്‍ഗ്രസ്സ് വിട്ട് സിപിഎമ്മിലേക്ക് എത്തിയവരുടെ സ്വീകരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍.
സമരക്കാരുടെ ആത്മാഹൂതി ഭീഷണിവെറും പ്രഹസനം ആണെന്നും  ജയരാജന്‍ പരിഹസിച്ചു. സര്‍വേക്കാര്‍ വന്നു സര്‍വ്വേ നടത്തിയിട്ടും ഇവര്‍ ആത്മഹൂതി ചെയ്തില്ല.ഒടുവില്‍ നാണക്കേട് ഒഴിവാക്കാന്‍ സമരക്കാര്‍ അറസ്റ്റിന് വഴങ്ങുകുയായിരുന്നു -ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top