നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടവുമായി മോദി; വിദേശയാത്ര വേണ്ട, മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കണംന്യൂഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ക്കും നിയമസഭാംഗങ്ങള്‍ക്കും പെരുമാറ്റച്ചട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിയിലും സര്‍ക്കാരിലും ഉടലെടുക്കുന്ന വിവാദങ്ങള്‍ക്കു തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ നിര്‍ദേശിച്ച മോദി വിദേശയാത്ര ഒഴിവാക്കണമെന്നും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാത്ത വിദേശയാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പഴ്‌സനല്‍ സ്റ്റാഫില്‍ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കണമെന്നും നിര്‍ദേശം.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. നേതാക്കള്‍ ലളിത ജീവിതം നയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ബിജെപി നേതാക്കള്‍ക്കു കൈമാറും. മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ച് തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാനും മോദി നേതാക്കളോടു സര്‍ക്കുലറില്‍ വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top