കായംകുളം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ അടിആലപ്പുഴ : കായംകുളം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ അടി. വിവാദമായ സെന്‍ട്രല്‍ െ്രെപവറ്റ് ബസ് സ്റ്റാന്റ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്ന നിര്‍ണ്ണായക കൗണ്‍സില്‍ യോഗമാണ് അടിയില്‍ കലാശിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇടതു വലതു കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ത്തില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവ ശേഷം കുഴഞ്ഞു വീണ കൗണ്‍സിലര്‍ അജയനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top