കശ്മീര്‍: ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ജമ്മു: ജമ്മുകശ്മീരില്‍ ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി. കശ്മീരിലെ രജോരിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാംചരണ്‍ ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സര്‍വീസ് തോക്കാണ് രാംചരണ്‍ ഉപയോഗിച്ചത്. ഡ്യൂട്ടിക്കിടെയാണ് സംഭവം. ആത്മഹത്യക്കു കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഡ്യൂട്ടിക്കിടെ വെടിയൊച്ച കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് രാംചരണിനെ കഴുത്തിനു വെടിയേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജവാനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

RELATED STORIES

Share it
Top