കശ്മീരില്‍ വെള്ളപ്പൊക്കം; ഗവര്‍ണര്‍ അടിയന്തര യോഗം വിളിച്ചു


ശ്രീനഗര്‍: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കശ്മീര്‍ താഴ്‌വരയിലെ പല പ്രദേശങ്ങളും വെള്ളത്തിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ അടിയന്തരയോഗം വിളിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച്ച 63.4 മില്ലീമീറ്റര്‍ വരെ ചിലയിടങ്ങളില്‍ മഴ ലഭിച്ചിരുന്നു. ഝലം നദി കരകവിഞ്ഞ് ഒഴുകുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ഉരുള്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവച്ചു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top