Flash News

കര്‍ണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മുന്നേറ്റം

കര്‍ണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മുന്നേറ്റം
X


ബെംഗളൂരു: കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2,709 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോണ്‍ഗ്രസ്. ഫലം പ്രഖ്യാപിച്ച 2,709 സീറ്റുകളില്‍
കോണ്‍ഗ്രസ് 982ഉം ബിജെപി 929ഉം സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ജനതാദള്‍ എസ് 375ഉം ബിഎസ്പി 13ഉം സീറ്റുകള്‍ നേടി. സ്വതന്ത്രര്‍ 329ഉം മറ്റുള്ളവര്‍ 32 ഇടങ്ങളിലും വിജയിച്ചു. കോണ്‍ഗ്രസ്-ജെഡി(എസ്) സഖ്യമാണ് കര്‍ണാടക ഭരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെയാണ് മല്‍സരിച്ചത്.
എന്നാല്‍, നഗര പ്രദേശങ്ങളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഷിമോഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ലഭിക്കും. തുംകൂര്‍, മൈസുരു കോര്‍പ്പറേഷനുകളില്‍ ബിജെപി എറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്താല്‍ ബിജെപിക്ക് പ്രതിപക്ഷത്തിരിക്കേണ്ടിവരും. ബാഗല്‍കോട്ട്, ബെലഗാവി, ചാമരാജനഗര്‍, ചിത്രദുര്‍ഗ, ദക്ഷിണ കന്നഡ, ദാവന്‍ഗരെ, ഉഡുപ്പി ജില്ലകളിും ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്.
ബല്ലാരി, ബിദാര്‍, ഗദാഗ്, ഹവേരി, കലബുറഗി, കൊപ്പല്‍, മൈസുരു, റെയ്ച്ചുര്‍, ഉത്തര കന്നഡ, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനാണ് ആതിപത്യം. പരമ്പരാഗത ശക്തികേന്ദ്രമായ ഹസന്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ ജെഡിഎസിന് മേധാവിത്വം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പില്‍ 18 ഇടങ്ങളില്‍ എസ്ഡിപിഐ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.
ഉള്ളാള്‍ സിഎംസി 6, ചാംരജ് നഗര്‍ സിഎംസി 6 ബന്ത്വല്‍ 4 പുത്തൂര്‍ 1 ഷിമോഗ കോര്‍പറേഷന്‍ 1 എന്നിങ്ങനെയാണ് എസ്ഡിപിഐ സീറ്റുകള്‍ നേടിയത്. ഉള്ളാളില്‍ ഒന്‍പത് സീറ്റ് മല്‍സരിച്ചതില്‍ ആറെണ്ണം നേടി. ബന്ത്വളില്‍ 12 സീറ്റ് മല്‍സരിച്ചതില്‍ 4 എണ്ണത്തില്‍ വിജയം . മൂന്നു സീറ്റ് മല്‍സരിച്ച പുത്തൂരില്‍ ഒരു സീറ്റ് നേടി.
ചാമരാജ് നഗര്‍ ജില്ലയില്‍ എഴു സീറ്റില്‍ മല്‍സരിച്ചതില്‍ ആറെണ്ണത്തിലും വിജയം നേടാനായി. ഷിമോഗയില്‍ അഞ്ചെണ്ണത്തില്‍ മല്‍സരിച്ചപ്പോള്‍ ഒരെണ്ണത്തില്‍ വിജയിച്ചു.
Next Story

RELATED STORIES

Share it