കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്-കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കംബംഗളുരു : കര്‍ണാടക തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും ആദ്യ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം. 105 തദ്ദേശ സ്ഥാപനങ്ങളിലെ 2664 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 982 സീറ്റുകള്‍ വിജയിച്ചു. ബിജെപി 927 സീറ്റുകള്‍ നേടി. ജെഡിഎസ് 375 സീറ്റും ബിഎസ്പി 13 സീറ്റും നേടി. മറ്റു പാര്‍ട്ടികള്‍ 363 സീറ്റുകള്‍ നേടി.

UPDATING :

എസ് ഡി പിഐക്ക് നേട്ടം :

ചാമരാജ് നഗര്‍ കോര്‍പ്പറേഷനില്‍ എസ് ഡി പിഐ ആറു സീറ്റ്് നേടി
ഉള്ളാള സിഎംസിയില്‍ എസ് ഡി പിഐ ആറു സീറ്റ് നേടി.
ബണ്ട്‌വാള്‍ ടിഎംസിയില്‍ എസ് ഡി പിഐ നാല് സീറ്റ് നേടി
ഷിമോഗ കോര്‍പ്പറേഷനില്‍ എസ്ഡിപിഐ ഒരു സീറ്റ് നേടി
പുത്തൂര്‍ സിഎംസിയില്‍ എസ്ഡിപിഐ ഒരു സീറ്റ് നേടി

ഷിമോഗ സിറ്റി കോര്‍പ്പറേഷനില്‍ എസ്ഡിപിഐ ഒരു സീറ്റ് നിലനിര്‍ത്തി.

വോട്ടെണ്ണല്‍ തുടരുകയാണ്.

തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദിയൂരപ്പ.

RELATED STORIES

Share it
Top