കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചുന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനത്തെ തുടര്‍ന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019 ല്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാര്‍കേഷന്‍ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കിയ കത്തില്‍ അറിയിച്ചു. ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനംരേഖകള്‍ സഹിതം നല്‍കിയ കത്തിനെ തുടര്‍ന്നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എംബാര്‍കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്‌വി കത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top