Flash News

ബിജെപിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം; കനയ്യ കുമാര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്

ബിജെപിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം; കനയ്യ കുമാര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്
X


പട്‌ന: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ബീഹാറില്‍ മഹാസഖ്യം ശക്തിപ്പെടുന്നു. പ്രാദേശിക പാര്‍ട്ടികളേയും ആക്ടിവിസ്റ്റുകളേയും കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് മഹാസഖ്യത്തിന് നേതൃതം നല്‍കുന്ന ആര്‍ജെഡി. ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം(എസ്), ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, ഇടതു പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെട്ടതാണു ബിഹാറിലെ മഹാസഖ്യം. സിപിഐ ചിഹ്നത്തില്‍ കനയ്യ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പിന്തുണയ്ക്കുമെന്നു ലാലു പ്രസാദ് യാദവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 2019 ല്‍ മല്‍സരിക്കാന്‍ കനയ്യ സമ്മതം അറിയിച്ചതായി സിപിഐ ബിഹാര്‍ സെക്രട്ടറി സത്യനാരായണ്‍ സിങ് പറഞ്ഞു. മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറിലെ ബഗുസരായ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നായിരിക്കും കനയ്യ ജനവിധി തേടുക. ബിഹാറില്‍ മഹാസഖ്യത്തെ നയിക്കുന്ന ആര്‍ജെഡി നേതൃത്വം കനയ്യയ്ക്കു സീറ്റ് വിട്ടുനല്‍കാന്‍ തയാറാണെന്നാണു സൂചന.
ബഗുസരായ് ജില്ലയിലെ ബിഹത് ആണ് കനയ്യയുടെ സ്വദേശം. അങ്കണവാടി ജീവനക്കാരി മീന ദേവിയുടെയും കര്‍ഷകനായ ജയശങ്കര്‍ സിങ്ങിന്റെയും മകനാണ് കനയ്യ. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ബഗുസരായ്. 2014ല്‍ ആര്‍ജെഡിയിലെ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഭോലാസിങ് തോല്‍പ്പിച്ചത്. ഇവിടെ സിപിഐയുടെ രാജേന്ദ്രപ്രസാദ് സിങ് 1,92,639 വോട്ടുകള്‍ സ്വന്തമാക്കി മൂന്നാമതെത്തിയിരുന്നു.
Next Story

RELATED STORIES

Share it