Flash News

കലാമണ്ഡലം സത്യഭാമ അന്തരിച്ചു

കലാമണ്ഡലം സത്യഭാമ അന്തരിച്ചു
X
sathyabhama kalamandalam
പാലക്കാട്: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി സത്യഭാമ(77) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 2.20ന ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള സര്‍ക്കാരിന്റെ ആദ്യത്തെ നൃത്തനാട്യ പുരസ്‌കാരം സത്യഭാമയ്ക്കായിരുന്നു. 2014ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

93 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പാലിയിരിക്കെ വിരമിച്ചു. നിരവധി ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ഷൊര്‍ണ്ണൂരില്‍ നടക്കും. മോഹിനിയാട്ടത്തില്‍  പല പുതിയ ശൈലികള്‍ സത്യഭാമ രൂപപ്പെടുത്തിയിരുന്നു. ഇന്നത്തെ പ്രഗല്‍ഭരായ നിരവധി മോഹിനിയാട്ട നര്‍ത്തകികള്‍ സത്യഭാമയുടെ ശിഷ്യകളാണ്.  നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹം കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Next Story

RELATED STORIES

Share it