ലൈംഗികാരോപണം; കബഡി പരിശീലകന്‍ ജീവനൊടുക്കിബംഗളൂരു: കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന കബഡി പരിശീലകന്‍ ആത്മഹത്യ ചെയ്തു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (എസ്എഐ) പരിശീലകനായ രുദ്രപ്പ വി ഹോസമണി(59)യാണ് ഹരിഹരയിലെ ഹോട്ടല്‍മുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ബംഗളൂരുവിലെ എസ്എഐ പരിശീലനകേന്ദ്രത്തില്‍ മുതിര്‍ന്ന പരിശീലകനാണ് ഹോസമണി.
ഈ മാസം ഒമ്പതിന് ഇദ്ദേഹം പരിശീലനകേന്ദ്രത്തിലെ ഡ്രസ്സിങ് റൂമില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പെണ്‍കുട്ടി പീഡനം മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് എസ്എഐ അധികൃതരെ വിവരമറിയിച്ചു.
തുടര്‍ന്ന് ഹോസമണിയെ സസ്‌പെന്‍ഡ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസമണിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നുവെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top