യുവന്റസില്‍ ഡിബാലയും അടി തുടങ്ങി


ടൂറിന്‍: യുവന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ ആശങ്കയ്ക്ക് വിരാമം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലായതിന് പിന്നാലെ പോളോ ഡിബാലയും യുവന്റസ് നിരയില്‍ ഗോള്‍ കണ്ടെത്തിയിരിക്കുന്നു. ഇറ്റാലിയന്‍ സീരി എയില്‍ ഡിബാല അക്കൗണ്ട് തുറന്ന മല്‍സരത്തില്‍ ബോലോഗ്നയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുവന്റസ് വീണ്ടും കരുത്ത് തെളിയിച്ചിരിക്കുന്നത്. നേരത്തേ ഡിബാലയുടെ ഫിറ്റ്‌നസില്‍ ആശങ്കയുണ്ടായിരുന്ന കോച്ച് ഇപ്പോള്‍ സന്തുഷ്ടവാനാണ്.
ക്രിസ്റ്റ്യാനോ റാണാള്‍ഡോ ഇറങ്ങിയ മല്‍സരത്തിലെ 12ാം മിനിറ്റിലാണ് ഡിബാല ടീമിന്റെ അക്കൗണ്ട് തുറന്നത്. നാല് മിനിറ്റുകള്‍ക്കകം ബ്ലെയ്‌സ് മറ്റിയൂഡി കൂടി ലക്ഷ്യം കണ്ടതോടെ ടീം 2-0ന് മുന്നില്‍. പിന്നീട് യുവന്റസിന്റെ ഗോളുകളൊന്നും പിറന്നില്ല.
ജയത്തോടെ യുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ആറ് കളിയില്‍ നിന്ന് ആറും ജയിച്ച അവര്‍ക്ക് 18 പോയിന്റുണ്ട്്.
മറ്റു മല്‍സരങ്ങളില്‍ എഎസ് റോമ ഫ്രോസിനോനിനെയും (4-0) ജിനോവ കീവോയെയും (2-0) നാപ്പൊളി പാര്‍മയെയും (3-0) പരാജയപ്പെടുത്തിയപ്പോള്‍ അറ്റ്‌ലാന്റയും ടോറിനോയും തമ്മിലുള്ള മല്‍സരവും കാഗ്ലിയാറിയും സാംപ്‌ഡോറിയയും തമ്മിലുള്ള മല്‍സരവും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

RELATED STORIES

Share it
Top