രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും


ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയ്‌യുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായം ചോദിച്ചു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്തിനാണു മറുപടി. ഗൊഗോയ് ഒക്ടോബര്‍ മൂന്നിന് സ്ഥാനമേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീനിയോറിറ്റി ക്രമത്തില്‍ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ യോഗ്യതയുള്ള ഗൊഗോയ് 2019 നവംബര്‍ 17ന് വിരമിക്കാനിരിക്കുകയാണ്.
ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ഒരാളാണ് ഗൊഗോയ്. സുപ്രീം കോടതിയില്‍ കീഴ്‌വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ ഗൊഗോയ് ഉള്‍പ്പെടെയുള്ള നാല് ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top