പോലീസ് സംരക്ഷണയില്‍ മല കയറിയ മാധ്യമപ്രവര്‍ത്തകയ്ക്കും സന്നിധാനത്തെത്താന്‍ സാധിച്ചില്ലപമ്പ : പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട മാധ്യമപ്രവര്‍ത്തക പ്രതിഷേധക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മരക്കൂട്ടത്തു വച്ച് യാത്ര അവസാനിപ്പിച്ചു. ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോയിലെ സുഹാസിനി രാജ് ആണ് പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ചത്. ഇവര്‍ക്കു നേരെ പ്രതിഷേധക്കാര്‍ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും നടത്തി.
നേരത്തെ പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ തടഞ്ഞിരുന്നു. തുടര്‍ന്ന് സുഹാസിനി ഇവരെ തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയും ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി വലയം തീര്‍ത്തു ഇവര്‍ക്ക് സുരക്ഷ ഒരുക്കി. പൊലീസ് അകമ്പടിയോടെയാണ് ഇവര്‍ ശബരിമലയിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ അപ്പാച്ചിമേടിനു സമീപം പ്രതിഷേധക്കാര്‍ മനുഷ്യമതില്‍ തീര്‍ത്ത് ഇവരെ തടഞ്ഞു. ഇവര്‍ക്കു നേരെ അസഭ്യവര്‍ഷവും കല്ലേറുമുണ്ടായി. ഇതേത്തുടര്‍ന്ന് യാത്ര അവസാനിപ്പിച്ചു സുഹാസിനി മലയിറങ്ങി.

RELATED STORIES

Share it
Top