കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ലാഭം കൊയ്യാമെന്ന അമിത്ഷായുടെ നീക്കം വിലപ്പോകില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കേരള സര്‍ക്കാരിനെയും സുപ്രിം കോടതിയെയും ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വെല്ലുവിളി ഫാസിസത്തിന്റെ ഭീകര മുഖം തെളിയിക്കുന്നതാണെന്ന് ജിദ്ദ സോഷ്യല്‍ ഫോറം ഷറഫിയ ബ്‌ളോക് കമ്മിറ്റി.
കേരളത്തില്‍ അത് വിലപ്പോകില്ല. കേരളത്തിലെ ഐക്യവും പുരോഗതിയും തടയാന്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിന്റെ രാഷ്ട്രീയം പഠിക്കുന്നത് നല്ലതാണ്. സി.ബി.ഐക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദി പാതിരാത്രിയില്‍ നടത്തിയ മിന്നലാക്രമണം റഫേല്‍ അഴിമതി അന്വേഷണം അട്ടിമറിക്കാനാണെന്നും കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന നരേന്ദ്രമോദി ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് തൊഴുപ്പാടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജംഷീദ് ചുങ്കത്തറ സെക്രട്ടറിമാരായ ഹനീഫ മങ്കട, മുക്താര്‍ ഷൊര്‍ണൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top