ആയുഷ്മാന്‍ കാര്‍ഡ് സമയത്ത് ഹാജരാക്കിയില്ല; ചികില്‍സ നിഷേധിക്കപ്പെട്ട വൃദ്ധ മരിച്ചു

[caption id="attachment_426813" align="alignnone" width="560"] പ്രാതിനിധ്യ ചിത്രം[/caption]

റാഞ്ചി: കേന്ദ്രസര്‍ക്കാര്‍ ഈയിടെ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഹാജരാക്കാനാവാത്തതിനാല്‍ ചികില്‍സ നിഷേധിക്കപ്പെട്ട വൃദ്ധ മരിച്ചു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം.

ഛര്‍ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ 80 വയസുള്ള റീതാ ദേവിക്കാണ് ദാരുണ അന്ത്യം. ജംഷഡ്പൂരിലെ എംജിഎം ആശുപത്രിയില്‍ അമ്മയെ എത്തിച്ച മകന്‍ ഭക്തു റാബിദാസിനോട് ആശുപത്രി അധികൃതര്‍ ആയുഷ്മാന്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

കാര്‍ഡ് തയ്യാറായിക്കിട്ടാന്‍ ആറ് മണിക്കൂറെടുത്തു. തിരിച്ച് അമ്മയുടെ അടുത്തെത്തിയപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. രോഷാകുലനായി കാര്‍ഡ് കീറിക്കളഞ്ഞ റാബിദാസ് അമ്മയുട മൃതദേഹവുമായി നാട്ടിലേക്കു മടങ്ങി.

ആയുഷ്മാന്‍ ഭാരത് ജനാരോഗ്യ പദ്ധതി ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

ആദ്യം രോഗിയെ ചികില്‍സിക്കുകയാണ് വേണ്ടതെന്നും ആരുടെയെങ്കിലും അശ്രദ്ധ കൊണ്ടാണ് സ്ത്രീ മരിച്ചതെങ്കില്‍ നടപടി എടുക്കുമെന്നും എംജിഎം ഡപ്യൂട്ടി സൂപ്രണ്ട് ഡോ. നകുല്‍ ചൗധരി പറഞ്ഞു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top