യന്ത്രതകരാര്‍; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഷാര്‍ജ വിമാനം റദ്ദാക്കികൊച്ചി: യന്ത്രതകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടാനിരുന്ന വിമാനം റദ്ദാക്കി. ഷാര്‍ജയിലേക്ക് പോകാനിരുന്ന ജെറ്റ് എയര്‍വേസ് വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടാന്‍ ഒരുങ്ങവേയാണ് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് വിമാനം റദ്ദാക്കുകയായിരുന്നു.
അതേസമയം, യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാതിരുന്നതിന് പ്രതിഷേധത്തിന് ഇടയാക്കി. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് 160 യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് നാളെ രാവിലെ ബദല്‍ വിമാനം അധികൃതര്‍ ഏര്‍പ്പെടുത്തി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

RELATED STORIES

Share it
Top