ശബരിമല കയറാനെത്തുന്ന വിശ്വാസികളെ തടഞ്ഞാല്‍ അയ്യപ്പദോഷം ഉണ്ടാകും : മന്ത്രി ജയരാജന്‍



തിരുവനന്തപുരം: വ്രതമെടുത്ത് വിശ്വാസത്തോടെ ശബരിമല കയറാനെത്തുന്ന വിശ്വാസികളെ തടയുന്നത് മഹാപാപമാണെന്ന് മന്ത്രി ഇപി ജയരാജന്‍. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല. അവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാവും. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സമരം പരാജയപ്പെടുക തന്നെ ചെയ്യും.സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്നവരോട് എന്ത് പറഞ്ഞ് മനസ്സിലാക്കാനാണെന്നും ഇപി ജയരാജന്‍ ചോദിച്ചു.

RELATED STORIES

Share it
Top