അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിനെ തകര്‍ത്ത് ജംഷഡ്പൂര്‍ എഫ് സി


മാഡ്രിഡ്: പ്രീസീസണ്‍ മല്‍സരത്തിനായി സ്‌പെയിനില്‍ പര്യടനം നടത്തുന്ന ജംഷഡ്പൂര്‍ എഫ് സി ഇത്തവണത്തെ ഐഎസ്എല്ലില്‍ കരുത്തോടെയാവും കളിക്കാനിറങ്ങുക എന്ന് തോന്നിപ്പിക്കുന്നതാണ് ടീമിന്റെ പ്രകടനം. ബുധനാഴ്ച നടന്ന മല്‍സരത്തില്‍ ലാലിഗ ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന്റെ ബി ടീമിനെ പരാജയപ്പെടുത്തിയാണ് ഇത്തവണ ടീം കലാശക്കളിക്ക് ഒരുങ്ങിയിരിക്കുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജംഷഡ്പൂരിന്റെ ജയം. വിദേശ താരം സെര്‍ജിയോ സിഗിഞ്ചോയുടെ ഗോളിലാണ് ജംഷഡ്പൂര്‍ സ്‌പെയിനില്‍ം വെന്നിക്കൊടി നാട്ടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 54ാം മിനിറ്റിലാണ് വിദേശ താരം വലകുലുങ്ങിയത്. ആസ്‌ത്രേലിയന്‍ ഇതിഹാസ താരം ടിം കാഹില്‍ ആദ്യമായി ജംഷഡ്പൂരിന്റെ ജഴ്‌സിയില്‍ കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്.

RELATED STORIES

Share it
Top