ജേക്കബ് വടക്കുഞ്ചേരിയെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് വി എസ്


തിരുവനന്തപുരം: അഭിപ്രായ പ്രചരണത്തിന്റെ പേരില്‍ ജേക്കബ് വടക്കുംഞ്ചേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ഒഴിവാക്കാമായിരുന്നെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജേക്കബ് വടക്കഞ്ചേരിയുടെ പ്രചരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതം. വടക്കഞ്ചേരി പറയുന്നതെല്ലാം ശരിയാണെന്നോ, ശാസ്ത്രീയമാണെന്നോ എനിക്ക് അഭിപ്രായമില്ല. എന്നാല്‍, തന്‍ന്റെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്ന നടപടിയായിപ്പോയി. അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാവുന്നതാണെന്നും വി എസ് പറഞ്ഞു.

RELATED STORIES

Share it
Top