വിഷം കഴിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ മരിച്ചുലക്‌നൗ: യുവ ഐപിഎസ് ഓഫിസര്‍ വിഷം കഴിച്ച് മരിച്ചു. കാണ്‍പൂര്‍ ഈസ്റ്റ് പോലിസ് സൂപ്രണ്ടായ സുരേന്ദ്രകുമാര്‍ ദാസാണ് മരിച്ചത്. 2014 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥാനായ സുരേന്ദ്രകുമാറിനെ ബുധനാഴ്ച ഔദ്യോഗിക വസതിയില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുറച്ച് ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ആത്മഹത്യയ്ക്കുള്ള വഴി സംബന്ധിച്ച് ഇദ്ദേഹം ഗൂഗഌല്‍ തിരഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു.
വിഷത്തിന്റെ ഉപയോഗം, കത്തി കൊണ്ടുള്ള ആത്മഹത്യ തുടങ്ങിയ വീഡിയോകള്‍ അദ്ദേഹം സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്ന് ബ്രൗസിങ് ഹിസ്റ്ററിയില്‍നിന്നും വ്യക്തമായിട്ടുണ്ട്. പിസാ ഓര്‍ഡര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രദാസും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി വീട്ടുജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാരനാണ് അദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നതായി സുരേന്ദ്രദാസിനെ ചികില്‍സിച്ച ഡോക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്തു പോലിസ് അന്വേഷണം നടത്തിവരികയാണ്.

RELATED STORIES

Share it
Top