Flash News

ഇന്റര്‍പോള്‍ മേധാവിയെ കാണാനില്ല

ഇന്റര്‍പോള്‍ മേധാവിയെ കാണാനില്ല
X


ലിയോണ്‍: രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവി മെങ് ഹോങ്‌വെയെ കാണാനില്ല. സ്വദേശമായ ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തോടൊപ്പം ഇന്റര്‍പോളിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 29ന് ചൈനയിലേക്ക് പുറപ്പെട്ട ശേഷം മെങ് ഹോങ്‌വെയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുടുംബത്തിനും വിവരമൊന്നുമില്ല.
ചൈനയില്‍ പൊതു സുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുള്‍പ്പടെയുള്ള ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്വെയ്. 2016ലാണ് അദ്ദേഹം ഇന്റര്‍പോള്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ചൈന സ്വദേശിയായ മെങ് പ്രസിഡന്റ് ആകുന്നതിനെതിരെ വലത് രാഷ്ട്രീയമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു.് ഫ്രാന്‍സില്‍ നിന്ന് തന്നെയാണ് മിങ് ഹോങ്‌വെയെ കാണാതായിരിക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 64കാരനായ മിങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ചൈനയുടെ പൊതു സുരക്ഷാ ഉപമന്ത്രിയായിരുന്നു മിങ്. 2016 നവംബറിലാണ് മെങ് ഇന്റര്‍പോളിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജന്‍സിയുടെ പ്രസിഡന്റിന്റെ തിരോധാനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മെങിന്റെ തിരോധാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it