ക്രൊയേഷ്യയോട് പരാജയപ്പെട്ട് ഇന്ത്യ
jaleel mv2018-09-05T15:46:05+05:30

ഗോര്‍ഷ്യ: ചതുര്‍രാഷ്ട്ര അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ ക്രൊയേഷ്യയോട് ഇന്ത്യക്ക് പരാജയം. ക്രൊയേഷ്യയുടെ അഞ്ച് ഗോളുകള്‍ക്ക് മറുപടി നല്‍കാനാവാതെയാണ് ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയത്.
ആദ്യ പകുതിയില്‍ 4-0ന് പിന്നില്‍ നിന്ന ഇന്ത്യക്ക് രണ്ടാംപകുതിയില്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞതോ
ടെ പരാജയം 5-0ന് ഒതുങ്ങുകയായിരുന്നു. രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തമാക്കിയ ഇന്ത്യ ഒരു ഗോളാണ് വഴങ്ങിയത്. കളിയുടെ തുടക്കത്തില്‍ ചില ചെറിയ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ നിര കാഴ്ചവച്ചെങ്കിലും ക്രൊയേഷ്യന്‍ താരങ്ങളുടെ വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകളെ ഭേദിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
മല്‍സരത്തിലെ 10ാം മിനിറ്റില്‍ ബോറിസ് സിങിലൂടെ ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോളില്‍ കലാശിച്ചില്ല. 14ാം മിനിറ്റില്‍ ആദ്യം ഗോള്‍ കണ്ടെത്തിയ ക്രൊയേഷ്യ ആറുമിനിറ്റിനുള്ളില്‍ രണ്ടാം തവണയും ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ചു. രണ്ടു ഗോളിനു പിന്നിലായെങ്കിലും റഹീം അലിയുടെ ചില നീക്കങ്ങള്‍ ഇന്ത്യക്ക് ആവേശം പകര്‍ന്നു.
ആദ്യപകുതി അവസാനിക്കുമ്പോള്‍ ഏവരും വലിയൊരു തോല്‍വിയാണ് മുന്നില്‍ കണ്ടത്. എന്നാല്‍ 51ാം മിനിറ്റില്‍ അഞ്ചാം ഗോള്‍ പിറന്നശേഷം ചുരുക്കം ചില നല്ല നീക്കങ്ങളും ഇന്ത്യയുടെ മികച്ച പ്രതിരോധവും കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ക്രൊയേഷ്യയെ തടഞ്ഞു. ഇന്ന് ഇന്ത്യയുടെ രണ്ടാം മല്‍സരത്തില്‍ സ്ലൊവാനിയെ നേരിടും. ഫ്രാന്‍സാണ് ടൂര്‍ണമെന്റിലെ നാലാമത്തെ ടീം. കരുത്തരായ ഫ്രാന്‍സിനെതിരേ ഒമ്പതിനാണ് ഇന്ത്യ മല്‍സരിക്കുന്നത്.